മാലൂര്‍: ട്രാഫിക് നിയമലംഘനം തടയുന്നതിന്റെ ഭാഗമായി മാലൂര്‍ സ്റ്റേഷനിലെ പോലീസ് ജീപ്പില്‍ നിരീക്ഷണക്യാമറ സ്ഥാപിച്ചു.
 
വാഹനത്തിന്റെ മുന്നിലും പിറകിലുമുള്ള ക്യാമറയിലൂടെ പോലീസുകാര്‍ക്ക് വാഹനത്തില്‍ ഇരുന്നുതന്നെ കാര്യങ്ങള്‍ നിരീക്ഷിക്കാം.
 
ചെറിയ നിയമലംഘനംപോലും ക്യാമറകണ്ണുകളില്‍ പതിയും.

നിയമലംഘനം നടത്തുന്ന പലരും പോലീസ് കൈകാണിച്ചാല്‍പ്പോലും നിര്‍ത്താതെപോകുന്ന അവസ്ഥയാണ്. എന്നാല്‍ ക്യാമറ സ്ഥാപിച്ചതോടെ ഇത്തരക്കാരെ പിടികൂടാന്‍ എളുപ്പമാണ്.

മാലൂര്‍ എസ്‌.െഎ. ടി.കെ.ഷിജുവിന്റെ നേതൃത്വത്തില്‍ സ്റ്റേഷനിലെ സേനാംഗങ്ങള്‍തന്നെ പിരിവെടുത്താണ് 19,000 രൂപ മുടക്കി ക്യാമറകള്‍ സ്ഥാപിച്ചത്.
 
മുഴക്കുന്ന്, മട്ടന്നൂര്‍ പോലീസ് സ്റ്റേഷനുകളിലെ ജീപ്പിലും ഒരുമാസം മുന്‍പേ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഉരുവച്ചാല്‍, ശിവപുരം മേഖലകളില്‍ ഹെല്‍െമറ്റ് ധരിക്കാതെയും ലൈസന്‍സ് തുടങ്ങിയ രേഖകള്‍ ഇല്ലാതെയും വാഹനങ്ങള്‍ ഉപയോഗിക്കുന്നത് വര്‍ധിച്ചതായി പോലീസിന് വിവരമുണ്ട്.