കൂത്തുപറമ്പ്: മൂന്നാംപിടികയിലെ ആളൊഴിഞ്ഞ പറമ്പില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘത്തെ കൂത്തുപറമ്പ് പോലീസ് പിടികൂടി. ഇവരില്‍നിന്ന് 4,03,500 രൂപ പിടിച്ചെടുത്തു. ഒഞ്ചിയം സ്വദേശി കെ.കെ.ഷനോജ് (40), കക്കട്ടില്‍ സ്വദേശി എ.പി.ശശി (48), വടകരയിലെ വി.വി.നാസര്‍ (50), തില്ലങ്കേരിയിലെ എം.ബജേഷ് (38), തളിപ്പറമ്പിലെ പി.പി.ഹംസക്കുട്ടി (36), മങ്ങാട് സ്വദേശി വി.എം.അബൂബക്കര്‍ (40) എന്നിവരെയാണ് കൂത്തുപറമ്പ് എസ്.ഐ. കെ.വി.നിഷിത്തും സംഘവും അറസ്റ്റുചെയ്തത്.