കൂത്തുപറമ്പ്: കോട്ടയം അങ്ങാടിയിലെ ബംഗ്ലാവില്‍ ഫ്രൂട്ട് ഫാമിനായി ഒരുക്കുന്ന ചുറ്റുമതിലിന്റെ ഒരുഭാഗം തകര്‍ന്നുവീണു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ മഴയിലാണ് മതില്‍ തകര്‍ന്നത്. നാലേക്കറോളം സ്ഥലത്ത് പണിതുകൊണ്ടിരിക്കുന്ന ചുറ്റുമതിലിന്റെ 20 മീറ്ററോളംവരുന്ന ഭാഗമാണ് തകര്‍ന്നത്. തൊഴിലാളികള്‍ ജോലിനിര്‍ത്തിയ സമയമായതിനാല്‍ അപായമുണ്ടായില്ല.