കൂത്തുപറമ്പ്: ചെറുവാഞ്ചേരി തോട്ടില്‍ സിമന്റ് മാലിന്യം ഒഴുക്കിവിടുന്നതിനെതിരേ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. സമീപത്തെ സ്വകാര്യസ്ഥാപനത്തില്നിന്നുള്ള മാലിന്യമാണ് തോട്ടിലൊഴുക്കുന്നതെന്നാണ് പരാതി. ഇതുസംബന്ധിച്ച് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കാത്തതിനെത്തുടര്‍ന്നാണ് സമരപരിപാടികള്ക്കൊരുങ്ങുന്നതെന്ന് ജനകീയസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ചെറുവാഞ്ചേരി വടക്കന്‍ മാക്കൂല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ തമ്പുരാട്ടിക്കുണ്ട് പരിസരത്തെ പാറേമ്മല്‍ പീടിക തോട്ടിലാണ് മാലിന്യം ഒഴുകിയെത്തുന്നത്. വലിയവെളിച്ചം ചതുരക്കുണ്ട് ഭാഗത്തുനിന്ന് വെള്ളത്തില്‍ ലയിക്കുന്ന മാലിന്യം രണ്ടുകിലോമീറ്ററോളം നീളമുള്ള തോട്ടിനെ പൂര്‍ണമായും മലിനമാക്കിയിരിക്കുകയാണ്. സിമന്റ് മാലിന്യം തോട്ടില്‍ മുഴുവന്‍ കലര്ന്നതിനാല് വെള്ളത്തിന് നിറവിത്യാസമാണുള്ളത്. അതോടൊപ്പം ദുര്‍ഗന്ധം കാരണം തോട്ടിലെ വെള്ളം ഉപയോഗിക്കാനും സാധിക്കുന്നില്ല. സമീപത്തെ ഏതാനും വീടുകളിലെ കുടിവെള്ളവും ഉപയോഗശൂന്യമായിട്ടുണ്ട്.
നേരത്തേ യഥേഷ്ടം മത്സ്യസമ്പത്തുണ്ടായിരുന്ന തോട്ടില്‍ മാലിന്യം കൂടിയതിനെത്തുടര്‍ന്ന് മത്സ്യങ്ങള്‍ അപ്രത്യക്ഷമായിരിക്കുകയാണ്. അതോടൊപ്പം തോട്ടിന്റെ ഇരുഭാഗങ്ങളിലും സിമന്റ് കട്ടപിടിച്ചുകിടക്കുന്നതിനാല് പടര്ന്നുപന്തലിച്ചുകിടന്നിരുന്ന ജൈവസമ്പത്തും നശിച്ചുകൊണ്ടിരിക്കുകയാണ്. കടുത്ത വേനലില്‍പ്പോലും വറ്റാത്ത പാത്തിക്കല്‍ തോട്ടിലാണ് വലിയതോതില്‍ മാലിന്യം വന്നടിഞ്ഞിട്ടുള്ളത്. മഴക്കാലത്ത് പ്രദേശത്തെ ജനങ്ങള്‍ മുഴുവന്‍ വടക്കന്‍ മാക്കൂല്‍ തോടിനെയാണ് ആശ്രയിക്കുന്നത്.
സ്വകാര്യസ്ഥാപനത്തില്നിന്നുള്ള മാലിന്യം തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനെതിരേ ചിറ്റാരിപ്പറമ്പ്, പാട്യം പഞ്ചായത്തധികൃതര്‍, മലിനീകരണനിയന്ത്രണ ബോര്‍ഡ്, വില്ലേജോഫിസ്, പോലീസ് സ്റ്റേഷന് തുടങ്ങിയ അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും ബന്ധപ്പെട്ടവര്‍ സ്ഥലം സന്ദര്‍ശിക്കാന്‍പോലും തയ്യാറായില്ലെന്ന് ഭാരവാഹികള്‍ ആരോപിച്ചു. തോട്ടില്‍ മാലിന്യം ഒഴുക്കിവിടുന്നത് അവസാനിപ്പിക്കുന്നതുവരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു.
പത്രസമ്മേളനത്തില്‍ ഇ.എം.സി.മുഹമ്മദ്, കെ.കെ.വിനോദ്, പി.ജിന്ത്ത്, ടി.ദാസന് എന്നിവര്‍ പങ്കെടുത്തു