കരിവെള്ളൂര്‍: ഓണക്കുന്ന് സെഞ്ച്വറി ക്ലബ്ബിന്റെ വയോജനസംഗമം കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ 70 വയസ്സ് കഴിഞ്ഞ 20 വയോധികരെ പൊന്നാടയണിയിച്ച് ആദരിച്ചു. പി.പി.രാജീവന്‍ അധ്യക്ഷത വഹിച്ചു. എം.രമേശ് സ്വാഗതവും സൈനുദ്ദീന്‍ നന്ദിയും പറഞ്ഞു.