കരിവെള്ളൂര്‍: കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. പെരളം എ.എല്‍.പി. സ്‌കൂളില്‍ നടന്ന കായിക മത്സരങ്ങള്‍ പ്രസിഡന്റ് എം.രാഘവന്‍ ഉദ്ഘാടനം ചെയ്തു. കെ.വി.രാധാമണി അധ്യക്ഷതവഹിച്ചു. കായിക മത്സരത്തില്‍ ന്യു ബ്രദേഴ്‌സ് മരത്തക്കാട് ചാമ്പ്യന്‍മാരായി. നിടുവപ്പുറം സംഘശക്തി ഓഡിറ്റോറിയത്തില്‍ നടന്ന ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഓണക്കുന്ന് സെഞ്ച്വറി ക്ലബ് വിജയികളായി. ഫുട്‌ബോളില്‍ കൊഴുമ്മല്‍ യങ് ഫൈറ്റേഴ്‌സും ക്രിക്കറ്റില്‍ കരിവെള്ളൂര്‍ വീനസ് ക്ലബ്ബും വിജയികളായി. വോളിബോളില്‍ പുത്തൂര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും കബഡിയില്‍ കുണിയന്‍ നവോദയയും വിജയികളായി. കലാ-സാഹിത്യ മത്സരങ്ങളില്‍ നിടുവപ്പുറം സംഘശക്തി ചാമ്പ്യന്‍മാരായി. തെക്കെ മണക്കാട് നെക്‌സസിനാണ് രണ്ടാംസ്ഥാനം. വിജയികള്‍ക്ക് പ്രസിഡന്റ് എം.രാഘവന്‍ സമ്മാനം വിതരണം ചെയ്തു. ഹരിമോഹനന്‍, ശ്രുതി ബി.ചന്ദ്രന്‍, കെ.കുഞ്ഞമ്പുപണിക്കര്‍, കെ.മനോജ്കുമാര്‍ എന്നിവരെ ആദരിച്ചു.