കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് വാര്‍ഷികവും ഇടപാടുകാരുടെ സംഗമവും കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ കെ.ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
 
ബാങ്ക് കണ്ണൂര്‍ റീജണല്‍ മാനേജര്‍ എന്‍.കെ.പ്രസന്ന അധ്യക്ഷയായിരുന്നു. നബാര്‍ഡ് ഡി.ഡി.എം. നാഗേഷ് മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ ഗ്രാമീണ്‍ ബാങ്ക് സീനിയര്‍ മാനേജര്‍ പി.രാധാകൃഷ്ണന്‍, താണ ബ്രാഞ്ച് മാനേജര്‍ എം.പി.മുരളീധരന്‍, എന്‍.ഒ. സുരേന്ദ്രന്‍, ജോസ് കാഞ്ഞമല, എ.അനന്തനാരായണന്‍, രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.