കണ്ണൂര്‍: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ രണ്ടാം ഡിവിഷന്‍ ലീഗ് ഫുട്‌ബോളില്‍ ആദ്യമത്സരത്തില്‍ റോവേഴ്‌സ് ഫുട്‌ബോള്‍ അക്കാദമി തലശ്ശേരി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് സ്​പാര്‍ക്ക് എഫ്.സി. കടമ്പൂരിനെ പരാജയപ്പെടുത്തി. രണ്ടാമത്തെ മത്സരത്തില്‍ ബ്രദേഴ്‌സ് ക്ലബ് കൂത്തുപറമ്പ് ഏകപക്ഷീയമായ രണ്ട് ഗോളിന് എഫ്.സി. തലമുണ്ടയെ പരാജയപ്പെടുത്തി.

ജവാഹര്‍ സ്റ്റേഡിയത്തില്‍ ഞായറാഴ്ച നടക്കുന്ന ആദ്യ മത്സരത്തില്‍ താഴേക്കാവ് ബ്രദേഴ്‌സ് അണ്ടല്ലൂര്‍ സ്‌പോര്‍ട്ട് ബഡ്‌സ് കോച്ചിങ് സെന്റര്‍ കണ്ണൂരിനെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ റോവേഴ്‌സ് ക്ലബ് തലശ്ശേരി ജൂനിയര്‍ റെഡ്സ്റ്റാര്‍ കണ്ണൂരിനെ നേരിടും. മയ്യിലില്‍ നടക്കുന്ന ലാസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ മത്സരത്തില്‍ ഡൈനാമോസ് ഇരിക്കൂര്‍ ഏകപക്ഷീയമായ രണ്ട് ഗോളിന് ടൗണ്‍ ഫുട്‌ബോള്‍ കോച്ചിങ് സെന്ററിനോട് പരാജയപ്പെട്ടു. !ഞായറാഴ്ചത്തെ മത്സരത്തില്‍ എഫ്.സി. ചെറുകുന്ന് ബിന്‍ജാര്‍ഡ്‌സ് കൊളച്ചേരിയെ നേരിടും. മയ്യില്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് മത്സരം.