കണ്ണൂര്‍: മിനിമം വേതനപരിഷ്‌കരണം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൈത്തറി തൊഴിലാളികള്‍ സംസ്ഥാന കൈത്തറി കൗണ്‍സിലിന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി.

കൈത്തറി സംഘങ്ങള്‍ക്ക് റിബേറ്റ് കുടിശ്ശിക നല്‍കുക, 30 ലക്ഷത്തിലധികം വിറ്റുവരവുള്ള സംഘങ്ങള്‍ക്ക് മാര്‍ക്കറ്റിങ് ഇന്‍സന്റീവ് നിര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

കുടുവന്‍ പദ്മനാഭന്‍, കെ.മനോഹരന്‍, കാണി കൃഷ്ണന്‍, കെ.മോഹനന്‍, കെ.രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.