കണ്ണൂര്‍: റവന്യൂജില്ലാ സാമൂഹികശാസ്ത്രമേളയിലെ യു.പി. വിഭാഗം സ്റ്റില്‍ മോഡല്‍ വിഭാഗത്തില്‍ അധികം കുട്ടികളും തങ്ങളുടെ പാഠഭാഗങ്ങളുടെ ചിത്രീകരണവുമായി മത്സരത്തിനെത്തിയപ്പോള്‍ കൂത്തുപറമ്പ് ബി.ഇ.എം. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥികളായ സി.സോയയും ടി.സമര്‍പ്പിതും തിരഞ്ഞെടുത്തത് ബാലപീഡനങ്ങളും ബാലാവകാശങ്ങളും എന്ന വിഷയമാണ്. സമൂഹത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വിഷയത്തെ ഏറെ പുതുമകളോടെയാണ് ആ കുട്ടിമിടുക്കര്‍ അവതരിപ്പിച്ച് കാണികളുടെ ശ്രദ്ധ നേടിയത്.