കണ്ണൂര്‍: വാക്‌സിനേഷന്‍ ക്യാമ്പ് ആക്രമിച്ച മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

പട്ടുവം കടവ് ജി.എല്‍.പി സ്‌കൂളില്‍ നടന്നത് നവോത്ഥാനകേരളത്തിന് അപമാനകരമായ സംഭവമാണ്. ശാസ്ത്രനേട്ടങ്ങളുടെ ഭൗതികസുഖങ്ങള്‍ ആസ്വദിക്കുമ്പോഴും ശാസ്ത്രവിരുദ്ധമായ പ്രാകൃതബോധത്തിലേക്ക് ജനങ്ങളെ നയിക്കുന്ന ചില മതസംഘടനകളും മതത്തെ കൂട്ടുപിടിച്ച് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് പിന്നില്‍. ഇത്തരക്കാരാണ് കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുന്ന സമരാഭാസങ്ങളുടെ പിന്നിലെന്ന് തിരിച്ചറിയണം.

ലോകത്തിന് മാതൃകയായ കേരളത്തിന്റെ ആരോഗ്യമേഖലയെ പിറകോട്ട് നയിക്കുന്നതിനുള്ള മതരാഷ്ട്രീയവാദികളുടെ നീക്കത്തെ ചെറുക്കണമെന്ന് ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടേറിയറ്റ് പറഞ്ഞു.