കണ്ണൂര്‍: ഉളിയില്‍ ടൗണിലും തെക്കന്‍പൊയിലിലും ചുമട്ടുതൊഴിലാളികള്‍ക്ക് ജോലിചെയ്യാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചുമട്ടു തൊഴിലാളി നിയമപ്രകാരം രജിസ്റ്റര്‍ചെയ്ത് തൊഴില്‍ചെയ്യുന്നവരെ ചുമട്ടുതൊഴിലുമായി ബന്ധമില്ലാത്തവര്‍ തടസ്സപ്പെടുത്തുന്നുവെന്ന് കാണിച്ച് ദേശീയ ചുമട്ടുതൊഴിലാളി യൂണിയന്‍ (ഐ.എന്‍.ടി.യു.സി) നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഉത്തരവെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ.വി.രാഘവന്‍ അറിയിച്ചു.