കണ്ണൂര്‍: എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷിക ദിനം പ്രതിഷേധ ദിനമായി ആചരിച്ചു. ഇതിന്റെഭാഗമായി ഹെഡ്‌പോസ്റ്റോഫീസിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ഉസ്മാന്‍ പെരുമ്പിലാവ് ധര്‍ണ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ കണ്ണാടിപ്പറമ്പ്,എ.സി ജലാലുദ്ദീന്‍, എ.ഫൈസല്‍, സജീര്‍ കീച്ചേരി, ശംസുദ്ദീന്‍ മൗലവി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.കണ്ണൂര്‍:
നോട്ട് നിരോധന വാര്‍ഷികം എന്‍.ജി.ഒ. അസോസിയേഷന്‍ പ്രതിഷേധദിനമായി ആചരിച്ചു. കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധപ്രകടനവും യോഗവും സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ്ഖന്ന അധ്യക്ഷതവഹിച്ചു. കെ.സുധാകരന്‍, എം.പി.ഷനിജ്, ടി.മോഹന്‍കുമാര്‍, കെ.മധു, എ.ഉണ്ണിക്കൃഷ്ണന്‍, കെ.വി.അബ്ദുള്‍റഷീദ്, കെ.വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.