കണ്ണൂര്‍: കുളങ്ങളും ജലാശയങ്ങളും സംരക്ഷിക്കണമെന്ന സന്ദേശവുമായി കണ്ണൂരിലെ കുളത്തില്‍ നീന്തുന്നവരുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തളാപ്പ് സുന്ദരേശ്വര ക്ഷേത്രക്കുളത്തില്‍ ദീപാലങ്കാരമൊരുക്കി.

കണ്ണൂര്‍ സ്വിമ്മിങ് ബേര്‍ഡ്‌സ്, ത്രിവേണിസംഗമം, ശ്രീസുന്ദരേശ്വര സ്വിമ്മിങ് ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് ക്ഷേത്രക്കുളത്തില്‍ ദീപാവലി ദിവസം ദീപക്കാഴ്ചയൊരുക്കിയത്.

കുളത്തിലും കുളപ്പടവുകളിലും ക്ഷേത്രപരിസരത്തും ആയിരക്കണക്കിന് ദീപം തെളിച്ചു. കരിമരുന്ന് പ്രയോഗവും കലാപരിപാടികളും ഉണ്ടായി. പള്ളിക്കുന്ന് ജയ്ജവാന്‍ റോഡ് റസിഡന്റ്‌സ് അസോസിയേഷനിലെ അമ്മമാര്‍ തിരുവാതിരകളിയും നൃത്തപരിപാടികളും അവതരിപ്പിച്ചു.

കണ്ണൂര്‍ ഭക്തിസംവര്‍ധിനിയോഗം പ്രസിഡന്റ് കെ.പി.ബാലകൃഷ്ണന്‍, സെക്രട്ടറി കെ.പി.പവിത്രന്‍ എന്നിവര്‍ ചേര്‍ന്ന് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

കാരായി ദിവാകരന്‍, അജീഷ്, പി.കെ.ശ്രീവത്സന്‍, കെ.സത്യന്‍, ടി.ശശിധരന്‍, സി.കെ.ശ്രീകാന്ത്, സായൂജ് മനോഹര്‍, സ്വരൂപ്, എം.സി.രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.