കണ്ണൂര്‍: എസ്.എന്‍. പാര്‍ക്കിനടുത്തുള്ള ബി.ജെ.പി. കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസിന് സമീപത്തുനിന്ന് ആയുധങ്ങള്‍ പിടികൂടി.

രണ്ട് വടിവാള്‍, ഒരുകത്തി, ആറ് ഇരുമ്പുദണ്ഡുകള്‍ എന്നിവയാണ് ചൊവ്വാഴ്ച ടൗണ്‍ പോലീസ് പിടിച്ചെടുത്തത്. ഓഫീസിന് തൊട്ടടുത്തുള്ള കുറ്റിക്കാട് വൃത്തിയാക്കുമ്പോള്‍ കോര്‍പ്പറേഷനിലെ ശുചീകരണത്തൊഴിലാളികളാണ് ആയുധങ്ങള്‍ കണ്ടത്. ടൗണ്‍ണ്‍ എസ്.ഐ.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലം പരിശോധിച്ചു. അപ്പോഴാണ് രണ്ടിടങ്ങളിലായി ഒളിപ്പിച്ചുവെച്ച നിലയില്‍ ആയുധങ്ങള്‍ കണ്ടെത്തിയത്. പോലീസ് കേസെടുത്തു. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിരുന്നു.