കല്യാശ്ശേരി: കേരള നിയമസഭാ വജ്രജൂബിലിയാഘോഷത്തിന്റെ ഭാഗമായി കല്യാശ്ശേരിയില്‍ കണ്ണൂര്‍ ജില്ലയിലെ മുന്‍ നിയമസഭാ സാമാജികരെ ആദരിച്ചു.
 
നിയമസഭാ ഡെപ്യൂട്ടി സ്​പീക്ക ര്‍ വി.ശശിയുടെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സാമാജികരെ ആദരിച്ചു.

എ.പി.അബ്ദുള്ളക്കുട്ടി, എം.വി.ജയരാജന്‍, പി.ജയരാജന്‍, കെ.ടി. കുഞ്ഞഹമ്മദ്, കെ.പി.മോഹനന്‍, എ.ഡി.മുസ്തഫ, കെ.കെ.നാരായണന്‍ സി.കെ.പി.പത്മനാഭന്‍, എം.പ്രകാശന്‍, പി.കെ.ശ്രീമതി എം.പി. എന്നിവര്‍ ചടങ്ങില്‍ ആദരവ് ഏറ്റുവാങ്ങി.

നിയമസഭാ സെക്രട്ടറി വി.കെ.ബാബു പ്രകാശ് സാമാജികരെ ചടങ്ങിലേക്ക് ക്ഷണിച്ചു.

വജ്രജൂബിലിയാഘോഷത്തിന്റെ ഭാഗമായി തായില്ലം തിരുവല്ല നാടന്‍കലാ അക്കാദമിയുടെ നാടന്‍ പാട്ടും ദൃശ്യാവിഷ്‌കാരവും അരങ്ങേറി.

ആഘോഷത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച കണ്ണൂര്‍ റബ്‌കോ ഓഡിറ്റോറിയത്തില്‍ കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ സഹകരണ പ്രസ്ഥാനത്തിനുള്ള സ്വാധീനം എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പരിപാടി മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്യും.

കല്യാശ്ശേരിയില്‍ ഉച്ചയ്ക്ക് 1.30-ന് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് മാതൃകാ നിയമസഭ നടത്തും. പരിപാടി സ്​പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.