കാടാച്ചിറ: ഇന്ദിരാഗാന്ധിയുടെ മുപ്പത്തിമൂന്നാം രക്തസാക്ഷിത്വദിനം വിവിധ പരിപാടികളോടെ ആചരിച്ചു. കടമ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ആഡൂരില്‍ നടത്തിയ പരിപാടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി.ജയരാജന്‍ അധ്യക്ഷത വഹിച്ചു.

ഡി.സി.സി. ജനറല്‍ സെക്രട്ടറി മുഹമ്മദ് ഫൈസല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ജോഷി കണ്ടത്തില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പുതുക്കുടി ശ്രീധരന്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷമേജ് പെരളശ്ശേരി, ബ്ലോക്ക് സെക്രട്ടറി എം.ടി.വിജയന്‍, മണ്ഡലം സെക്രട്ടറി എം.വി.ആരിഫ് എന്നിവര്‍ സംസാരിച്ചു.

പെരളശ്ശേരി: കോട്ടം കോണ്‍ഗ്രസ് കമ്മിറ്റി ഇന്ദിരയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. എം.കെ.ദാമോദരന്‍, സി.പി.സന്തോഷ് കുമാര്‍, യു.കെ.ജലജ, പി.പി.രാജീവന്‍, വടവതി രവീന്ദ്രന്‍, സി.ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കോയ്യോട്: തലവില്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ പരിപാടിക്ക് വി.കെ.രവീന്ദ്രന്‍, കെ.വി.അനീശന്‍, കെ.ദേവദാസ്, കെ.കുഞ്ഞനന്തന്‍, കെ.പി.സബിരാജ്, വി.ശ്യാംരാജ്, അനില്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഏച്ചൂര്‍: കോണ്‍ഗ്രസ് ഏച്ചൂര്‍ ബൂത്ത് കമ്മിറ്റി പുഷ്പാര്‍ച്ചന നടത്തി. മണ്ഡലം പ്രസിഡന്റ് ലക്ഷ്മണന്‍ തുണ്ടിക്കോത്ത്, കെ.പി.പദ്മനാഭന്‍, ചന്ദ്രന്‍ കാണിച്ചേരി, ടി.രാഘവന്‍, കെ.രഗിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

കണ്ണൂര്‍: നെഹ്രു യുവകേന്ദ്രയും കെ.ഗോവിന്ദന്‍ മാസ്റ്റര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ജവഹര്‍ ബാലവേദി അമ്പനാട് യൂണിറ്റും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വവാര്‍ഷികവും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ ജന്മവാര്‍ഷികവും ആചരിച്ചു. ചടങ്ങില്‍ ഏകതാ പ്രതിജ്ഞയും വൃക്ഷത്തൈ നടലും നടന്നു. ടി.കെ.രതീഷ് അധ്യക്ഷത വഹിച്ചു. പി.ഷാജി, മിഥുന്‍ മോഹന്‍, ഷിനിത്ത്, ദില്‍ഷിത്ത്, അമല്‍, അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.