ഇരിട്ടി: പായം പഞ്ചായത്തിലെ ചീങ്ങാക്കുണ്ടം കോളനിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായി. കോളനിയിലെ പൊതുകിണറും വറ്റിയതോടെ കുടിവെള്ളത്തിനായി ആദിവാസികള്‍ നെട്ടോട്ടമോടുകയാണ്.
കിണര്‍ വറ്റിയതോടെ കോളനിക്ക് ചുറ്റുമുള്ള വീടുകളില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്. സമീപവീടുകളിലും വെള്ളം കുറഞ്ഞതോടെ അരക്കിലോമീറ്റര്വരെ പോയിവേണം വെള്ളം സംഭരിക്കാന്‍. ഒരുമാസത്തിലധികമായി കിണര്‍ വറ്റിയിട്ട്.
വെള്ളം കുറയാന്‍ തുടങ്ങിയതുമുതല്‍ കിണറിന് ആഴംകൂട്ടാന്‍ പഞ്ചായത്തധികൃതരോട് കോളനി നിവാസികള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. 15-ഓളം കുടുംബങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്‍പതോളംപേര്‍ താമസിക്കുന്നുണ്ട്.
അധികൃതരുടെഅനാസ്ഥ
കുടിവെള്ളവിതരണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത് ഫണ്ടില്‍നിന്ന് പണം അനുവദിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. മലയോരത്ത് ടാങ്കറുകളില്‍ കുടിവെള്ളം വിതരണം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ല.