ഇരിട്ടി: അരിയില്‍ ഷുക്കൂറിന്റെ ഓര്‍മകള്‍ തളംകെട്ടിനില്‍ക്കുന്ന ഈ മാസംതന്നെ എടയന്നൂരിലെ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ സി.പി.എം. മാതാപിതാക്കളുടെ കണ്ണുനീരിന് കനത്തവില നല്‍കേണ്ടിവരുമെന്ന് വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജ് പറഞ്ഞു.

കാവലിരിക്കാം മതേതര ഇന്ത്യക്കായ് എന്ന പ്രമേയത്തെ ആസ്​പദമാക്കി ലീഗ് നടത്തുന്ന മുഴക്കുന്ന് പഞ്ചായത്ത് സമ്മേളനത്തിന്റെ ഭാഗമായുള്ള വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ബി.മിനി അധ്യക്ഷത വഹിച്ചു. റഹിയാനത്ത് സുബി, പി.കെ.ഷരീഫ, റുബീന റഫീഖ്, എ.കെ.റസിയ, കെ.വി.റഷീദ, പി.സാജിദ, എം.എം.നൂര്‍ജഹാന്‍, പി.സമീറ എന്നിവര്‍ പ്രസംഗിച്ചു.

യുവജന വിദ്യാര്‍ഥി സമ്മേളനം മുസ്ലിം ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സി.അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ടി.കെ.മായന്‍ അധ്യക്ഷത വഹിച്ചു.

അന്‍സാരി തില്ലങ്കേരി, എം.കെ.മുഹമ്മദ്, ഒമ്പാന്‍ ഹംസ, സമീര്‍ പുന്നാട്, ശഹീര്‍ കീഴ്പള്ളി, കെ.പി.അജ്മല്‍, എ.കെ.അനസ്, പി.സി.ഷംനാസ്, അസ്ലം കാക്കയങ്ങാട് എന്നിവര്‍ പ്രസംഗിച്ചു.