ഇരിട്ടി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കീഴൂര്‍ വാഴുന്നവേഴ്‌സ് യു.പി. സ്‌കൂളില്‍ നടപ്പാക്കുന്ന വികസിത പദ്ധതികളുടെ ഉദ്ഘാടനം നടത്തി. എസ്.എസ്.എ.യുടെയും അധ്യാപക രക്ഷാകതൃസമിതിയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ മുറ്റത്ത് ഒരുക്കിയ ജൈവ വൈവിധ്യപാര്‍ക്കിന്റെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എല്‍.എ.യും പൂര്‍വ അധ്യാപകര്‍ ചേര്‍ന്ന് ഒരുക്കിയ സയന്‍സ് ലാബിന്റെ ഉദ്ഘാടനം ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകനും സ്‌കൂള്‍ മാനേജ്‌മെന്റും വിദ്യാര്‍ഥികളും ചേര്‍ന്ന് ഒരുക്കിയ സ്‌കൂള്‍ ലൈബ്രറിയുടെയും പുസ്തകപ്രദര്‍ശനത്തിന്റേയും ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.പി.ഉസ്മാനും ലാപ്‌ടോപ്പ് ഉദ്ഘാടനം കൗണ്‍സിലര്‍ പി.രഘുവും കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ കെ.ഇ.ദാമോദരന്‍ നായനാരും ഇരിട്ടി ലയണ്‍സ് ക്ലബ് നിര്‍മിച്ച് നല്‍കിയ ശുദ്ധജലപദ്ധതിയുടെ ഉദ്ഘാടനം ശ്രീജയും നിര്‍വഹിച്ചു.

ചെയര്‍മാന്‍ പി.പി.അശോകന്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു. എഴുത്തുകാരന്‍ ഷുക്കൂര്‍ പെടയങ്ങോട് കുട്ടികളുമായി സംവദിച്ചു. കണ്ണൂര്‍ ഡയറ്റ് ഫാല്‍ക്കറ്റി എം.മധുസൂദനന്‍, ബി.പി.ഒ. എം.ഷൈലജ, പി.ടി.എ. പ്രസിഡന്റ് കെ.പി.അഷ്‌റഫ്, മദര്‍ പി.ടി.എ. പ്രസിഡന്റ് ജിഷ പ്രമോദ്, ആര്‍.കെ.മോഹന്‍ദാസ്, മാര്‍ഗ്ഗരറ്റ് ടി.ജോസഫ്, എം.വിജയന്‍ നമ്പ്യാര്‍, സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ഇ.ലക്ഷ്മണന്‍, സ്റ്റാഫ് സിക്രട്ടറി എം.ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.