ഇരിട്ടി: ശ്രീനാരായണ ദര്‍ശനങ്ങള്‍ ലംഘിക്കപ്പെടുമ്പോഴാണ് രാജ്യത്ത് ശത്രുതയും കിടമത്സരവും കൂടിവരുന്നതെന്ന് പി.കെ.ശ്രീമതി എം.പി. പറഞ്ഞു.
 
ഇരിട്ടി എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ചതയദിന സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി.അജി അധ്യക്ഷത വഹിച്ചു. സണ്ണി ജോസഫ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു.
 
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ പി.എം.രവീന്ദ്രന്‍, പി.കെ.മുസ്തഫ ഹാജി, കെ.ജി.യശോധരന്‍, എം.ആര്‍.ഷാജി, യു.എം.നാരായണന്‍ ശാന്തി, ഓമന വിശ്വംഭരന്‍, പി.എന്‍.ബാബു, കെ.കെ.സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.