ഇരിട്ടി: അഴിമതിക്കെതിരെ പ്രസംഗിച്ച് അധികാരത്തിലെത്തിയ എല്‍.ഡി.എഫ്. മന്ത്രിസഭ അഴിമതിയില്‍ മുങ്ങിക്കുളിച്ചതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് പരസ്യം നല്‍കുന്ന പിണറായി സര്‍ക്കാര്‍ അഴമതിക്കാര്‍ക്കും ലോട്ടറി, ഭൂമാഫിയകള്‍ക്കും ഒപ്പമാണെന്ന് മുഖ്യമന്ത്രിയുടെ പ്രതികരണങ്ങളിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞതായും അദ്ദേഹം പറഞ്ഞു.

പായം മണ്ഡലം മട്ടിണി ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരട്ടയില്‍ നടത്തിയ കോണ്‍ഗ്രസ് കുടുംബസംഗമവും മടുക്കയ്ക്കല്‍ ചാക്കോ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയില്‍ ഉന്നതവിജയികളെ സണ്ണി ജോസഫ് എം.എല്‍.എ. അനുമോദിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സജീവ് ജോസഫ് ആദരിച്ചു.

ബൂത്ത് പ്രസിഡന്റ് കുര്യന്‍ മുത്തുമാക്കല്‍ അധ്യക്ഷതവഹിച്ചു. ഡി.സി.സി. വൈസ് പ്രസിഡന്റ് പി.സി.ഷാജി, ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ്, മണ്ഡലം പ്രസിഡന്റ് ഷൈജന്‍ ജേക്കബ്, മട്ടിണി വിജയന്‍, പി.സി.പോക്കര്‍, ജോര്‍ജ് മൂലയല്‍, ആന്റോ പടിഞ്ഞാറെക്കര, ജോസഫ് മൂലയില്‍, ജോസഫ് കുഴിപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.