എടക്കാട്: കിഴുന്നയിലും പരിസരങ്ങളിലും പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതായി അഭ്യൂഹം. കിഴുന്ന എല്‍.പി. സ്‌കൂള്‍, കിഴുന്ന ബീച്ച് പരിസരം എന്നിവിടങ്ങളില്‍ വലിയ കാല്‍പ്പാടുകളാണ് പതിഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു.

നാട്ടുകാരില്‍ ചിലര്‍ കാല്‍പ്പാടുകള്‍ ഫോട്ടോയെടുത്ത് ഇന്റര്‍നെറ്റിലൂടെ പരിശോധിച്ചെന്നും പുലിയുടെതാണെന്ന് ഉറപ്പിച്ചുവെന്നും പറയുന്നു.

പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെന്ന് പ്രചരിച്ചതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. കാട്ടുപൂച്ചയുടെ കാല്‍പ്പാടുകളാണെന്നും ചിലര്‍ പറയുന്നു.