ചിറ്റാരിപ്പറമ്പ്: പൂവത്തിന്‍കീഴ് ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ ഡ്രൈവറില്ലാതെ മുന്നോട്ടോടി റോഡരികില്‍ പാര്‍ക്ക് ചെയ്ത മറ്റൊരു കാറിലിടിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം. പൂവത്തിന്‍കീഴ് ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം നിര്‍ത്തിയിട്ട കാറാണ് തനിയെ 20 മീറ്റര്‍ ദൂരം റോഡില്‍ക്കൂടി ഓടി എതിര്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലിടിച്ചുനിന്നത്. കണ്ണവം പോലീസ് സ്ഥലത്തെത്തി റോഡ് തടസ്സം നീക്കി. ഹാന്‍ഡ് ബ്രേക്ക് ഉപയോഗിക്കാന്‍ മറന്നതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ പറഞ്ഞു.