കണ്ണൂര്‍: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേയും ഇന്റര്‍നെറ്റ് ഉപയോഗത്തിലെ ചതിക്കുഴികളേയും കരുതിയിരിക്കണമെന്ന ആഹ്വാനവുമായി ജില്ലാ പഞ്ചായത്തിന്റെ പ്രമേയം.
 
ബ്ലൂവെയ്ല്‍ പോലുള്ള ഗെയിമുകള്‍ കൗമാരക്കാരുടെ ജീവനെടുത്ത സംഭവങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്. വീട്ടിലും വിദ്യാലയത്തിലും ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്താന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം.
 
ഉത്തരവാദിത്വത്തോടെയുള്ള ഇന്റര്‍നെറ്റ് ഉപയോഗം ഉറപ്പുവരുത്താന്‍ സമൂഹം മുന്‍കൈയെടുക്കണം. ഇതിനായി ജില്ലാ പഞ്ചായത്ത് പദ്ധതികള്‍ ആവിഷ്‌കരിക്കും.

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജൈവ ഉത്പന്നങ്ങളുടെ വിപണനത്തിന് വേദിയൊരുക്കും. ഇതിനായി ജില്ലാതല ജൈവകര്‍ഷക സൊസൈറ്റി രൂപവത്കരിക്കാന്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടറെ യോഗം ചുമതലപ്പെടുത്തി.