ചെറുപുഴ: കണ്ണൂര്‍ ജില്ലയില്‍ പി.ജയരാജന്‍ മരണത്തിന്റെ ദേവനായ യമധര്‍മരാജാവായി മാറിയെന്നും അതിനിഷ്ഠുരമായ കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുന്നത് ഇദ്ദേഹമാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

ചെറുപുഴയില്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി നയിക്കുന്ന നവദര്‍ശന്‍ യാത്രയുടെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രത്യയശാസ്ത്രപരമായി എതിര്‍ക്കുന്നവരെ സി.പി.എം. വെട്ടിനുറുക്കുകയാണ്. കൊലപാതകങ്ങളില്‍ പങ്കില്ലെന്ന് പറയുന്ന സി.പി.എം. ടി.പി.കേസിലെ പ്രതികളെ രക്ഷിക്കാന്‍ രണ്ടരക്കോടിയാണ് പിരിക്കുന്നത്.

സുപ്രീംകോടതിവിധി അട്ടിമറിച്ച് ടി.പി.കേസിലെ പ്രതി കുഞ്ഞനന്ദന് 202 ദിവസമാണ് സര്‍ക്കാര്‍ പരോള്‍ കൊടുത്തതെന്നും പ്രതികള്‍ക്ക് ആയുര്‍വേദ ആസ്​പത്രിയില്‍ സുഖചികിത്സയാണെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ കാവാലം അധ്യക്ഷനായിരുന്നു. കെ.കെ.സുരേഷ്‌കുമാര്‍, എം.ബ്രിജേഷ്‌കുമാര്‍, വി.കൃഷ്ണന്‍, റോഷി ജോസ്, ടി.വി.കുഞ്ഞമ്പു നായര്‍, എം.നാരായണന്‍കുട്ടി, രവി പൊന്നംവയല്‍, ടി.പി.ശ്രീനിഷ്, രജീഷ് പാലങ്ങാടന്‍, സുരേഷ് ബാബു എളയാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.