ചെറുപുഴ: പാടിയോട്ടുചാല്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് ആന്‍ഡ് ലേബര്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പുതുതായി പാടിയോട്ടുചാലില്‍ ആരംഭിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍ തിങ്കളാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. രാവിലെ 10.30-ന് തൃക്കരിപ്പൂര്‍ എം.എല്‍.എ. എം.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. മുന്‍ എം.പി. എ.പി.അബ്ദുള്ളക്കുട്ടി ആദ്യ വില്പന നടത്തും. ദിനേശ് ബാബു കംപ്യൂട്ടര്‍ സ്വിച്ച് ഓണ്‍ ചെയ്യും.