ചേലേരി: ഈശാനമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ ആരാധനാ മഹോത്സവം തുടങ്ങി. നാല് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ 25-ന് സമാപിക്കും. ദേശവാസികളുടെ കലവറനിറയ്ക്കല്‍ ഘോഷയാത്ര നടന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്, ആധ്യാത്മിക പ്രഭാഷണം, ഉച്ചയ്ക്ക് പ്രസാദസദ്യ, വൈകിട്ട് അഞ്ചിന് തിടമ്പെഴുന്നള്ളത്ത്, നിറമാല, ഗാനമഞ്ജരി, തിരുനൃത്തം എന്നിവ ഉണ്ടാകും. ശനിയാഴ്ച രാവിലെ 11-ന് കൂമുള്ളി ശിവരാമന്റെ ആധ്യാത്മിക പ്രഭാഷണം, വൈകീട്ട് അഞ്ചിന് തായമ്പക, തുടര്‍ന്ന് തിരുനൃത്തം. രാത്രി 'മകം പിറന്ന മാക്കം' നാടകം ഉണ്ടാകും. ഞായറാഴ്ച രാവിലെ ആനപ്പുറത്ത് തിടമ്പെഴുന്നള്ളത്ത്, ആധ്യാത്മികപ്രഭാഷണം, വൈകീട്ട് ഇരട്ടത്തായമ്പക, തുടര്‍ന്ന് എഴുന്നള്ളത്ത്, തിരുനൃത്തം. രാത്രി പത്തിന് കണ്ണൂര്‍ സംഘകല അവതരിപ്പിക്കുന്ന വില്‍കലാമേള 'ശരണദേവന്‍ അയ്യപ്പന്‍' അരങ്ങേറും.