കണ്ണൂര്‍: ജന്മദിനങ്ങള്‍ മറന്നുപോകുന്ന കലാകാരന്‍മാരാണ് പലപ്പോഴും സര്‍ക്കസ് തമ്പില്‍. ജീവിതം തന്നെ ഒരു ട്രപ്പീസ് ഇനം പോലെ ഊഞ്ഞാലിലാടുന്നവര്‍. എങ്കിലും കാണികളെ കുടുകുടെച്ചിരിപ്പിക്കുന്ന കോമാളി സഞ്ചയുടെ ജന്മദിനം വ്യഴാഴ്ചയാണെന്ന് ആരോ പറഞ്ഞപ്പോള്‍ തമ്പില്‍ ആവേശമായി.

പിന്നെ മടിച്ചുനിന്നില്ല തമ്പില്‍ കേക്കുമുറിയും ആഘോഷവും. കണ്ണൂര്‍ ജംബോസര്‍ക്കസ് ടെന്റിലാണ് കോമാളിയായ സഞ്ജയ് എന്ന ബിഹാറുകാരന്റെ ജന്മദിനം ആഘോഷിച്ചത്.
 
ആഫ്രിക്കന്‍ കലാകാരന്‍മാരായ ഓന്‍ഗു വില്‍സണ്‍ മഗന്‍സോ, അല്ലിജുമാകാമ്പി, ഗാല്‍വറ്റോറി റസ്​പിജിങ്കോവി, ഉമദാനി അബ്ദുള്ള റാഷിദിബേഗ, ഡോഗ് ഫ്രീ കോണ്‍ദ്രാദി മപാന്ത, ഗില്യാണ് ബീരാഷ ഔലി അബ്ബാസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.