കുഞ്ഞിമംഗലം: മല്ലിയോട്ട് പാലോട്ടുകാവ് 'കനിവ്' ചികിത്സാസഹായ സമിതി നടത്തുന്ന രണ്ടാമത് അഖിലകേരള നാടകോത്സവത്തിന്റെ ആദ്യ നിധിശേഖരണം നടത്തി. എടാട്ട് പി.വിജയനില്‍നിന്ന് ക്ഷേത്രം പ്രധാന കര്‍മി ഷിജു മല്ലിയോടന്‍ ഏറ്റുവാങ്ങി. സംഘാടകസമിതി ചെയര്‍മാന്‍ വി.വി.രമേശന്‍ അധ്യക്ഷത വഹിച്ചു. ടി.പി.നാരായണന്‍, പള്ളിക്കോല്‍ ജയന്‍, വി.പി.ഭാസ്‌കരന്‍, മത്യാരി ലക്ഷ്മണന്‍, പി.ബാലന്‍, കാവിന്നരികത്ത് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഡിസംബര്‍ മൂന്നാം വാരത്തില്‍ മല്ലിയോട്ട് ക്ഷേത്രപരിസരത്താണ് നാടകോത്സവം നടക്കുക.