സംഗീതത്തിന്റെ പഠനവഴിയിൽ തണലും വെളിച്ചവുമായി മാറിയ ഗുരുനാഥനുമുന്നിൽ സംഗീതത്താൽ ദക്ഷിണയർപ്പിച്ച് വിഷ്ണുപ്രിയ. കാഴ്ചയില്ലായ്മയുടെ ലോകത്തുനിന്ന്‌ സംഗീതത്തിൽ നേട്ടംകൊയ്യുന്ന വിഷ്ണുപ്രിയ സംഗീതജ്ഞനായ ടി.പി.്രീനിവാസനുമുന്നിലാണ് സംഗീതക്കച്ചേരിയാൽ അർച്ചന ഒരുക്കിയത്.
  സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയസംഗീതത്തിലും കഥകളിസംഗീതത്തിലും തുടർച്ചയായ വർഷങ്ങളിൽ എ ഗ്രേഡ് നേടിയ വിഷ്ണുപ്രിയ കുഞ്ഞുനാൾതൊട്ട് ടി.പി.ശ്രീനിവാസന്റെ കീഴിലാണ് സംഗീതം അഭ്യസിക്കുന്നത്. ഒന്നുമുതൽ ഏഴുവരെ വിദ്യാനഗറിലെ ഗവ. അന്ധവിദ്യാലയത്തിലെ വിദ്യാർഥിനി
യായിരുന്നു.
  മുളിയാറിലെ സംഗീതാധ്യാപിക പരേതയായ ഉഷ ഭട്ടാണ് കുട്ടിയുടെ പാടാനുള്ള കഴിവുകൾ ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് അവർ അന്ധവിദ്യാലയത്തിലെ സംഗീതാധ്യാപകനായിരുന്ന ടി.പി.ശ്രീനിവാസന് മുന്നിൽ വിഷ്ണുപ്രിയയെ എത്തിക്കുകയായിരുന്നു. മുള്ളേരിയ അർളടുക്കയിലെ വിശ്വനാഥൻ നായരുടെയും ബി.ആശാദേവിയുടെയും മകളാണ്
വിഷ്ണുപ്രിയ.    
അന്ധവിദ്യാലയത്തിലെ വിദ്യാർഥിനിയായിരിക്കെ രണ്ടാംതരം മുതൽ ഏഴാംതരം വരെ സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാംസ്ഥാനം വിഷ്ണുപ്രിയയ്ക്കായിരുന്നു.
വിഷ്ണുപ്രിയയുടെ പഠനം പൂർത്തിയാവും മുമ്പ്  ടി.പി.ശ്രീനിവാസൻ വിരമിച്ചെങ്കിലും കുട്ടിയെ കൈവിടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
മാവുങ്കാലിനടുത്തുള്ള കൊടവലത്തെ തന്റെ വീട്ടിൽവെച്ച് അദ്ദേഹം ആഴ്ചയിൽ ഒരുതവണ സംഗീതത്തിന്റെ പാഠങ്ങൾ അവൾക്ക് പകർന്നുനൽകി. ഗുരുനാഥനെ തേടി 40 കിലോമീറ്റർ അമ്മയുടെ സഹായത്തോടെ സഞ്ചരിച്ചാണ് വിഷ്ണുപ്രിയ സംഗീത പഠനത്തിന് എത്തുന്നത്. ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സയിലായതിനാൽ വിശ്വനാഥൻ നായർക്ക് മകളുടെ സംഗീതപഠനം മുന്നോട്ടു കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് വന്നെങ്കിലും അവിടെയും ഗുരുനാഥന്റെ കരങ്ങൾ കുട്ടിക്ക്‌ തണലായിനിന്നു.
  ഏഴാംതരത്തിനുശേഷം മുള്ളേരിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പഠനം തുടരുമ്പോഴും കലോത്സവ വേദികളിൽ ശാസ്ത്രീയസംഗീതത്തിലെയും കഥകളി സംഗീതത്തി​െലയും
വിജയം മുടങ്ങാതെ വിഷ്ണുപ്രിയയെ തേടിയെത്തി. പ്ലസ് വൺ വിദ്യാർഥിനിയായ വിഷ്ണുപ്രിയ ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ട് ഇനങ്ങളിലും എ ഗ്രേഡുമായാണ് മട
ങ്ങിയത്.
കഴിഞ്ഞദിവസം കൊടവലത്ത് ടി.പി.ശ്രീനിവാസന്റെ ഭവനത്തിൽ സംഗീതശിഷ്യർ ഒരുക്കിയ മോഹനം ഗുരുസന്നിധി സംഗീതക്കൂട്ടായ്മയിൽ വിഷ്ണുപ്രിയയാണ് സംഗീതക്കച്ചേരി അവതരിപ്പിച്ചത്.