ഗുരുവായൂർ: പതിനായിരത്തോളം ദീപങ്ങളുടെ ശോഭയിൽ തിരുവോണവിളക്കിന് ഗുരുവായൂരപ്പൻ എഴുന്നള്ളി.
ബുധനാഴ്ച രാത്രിയാണ് തിരുവോണവിളക്ക് തെളിഞ്ഞത്. നാലാമത്തെ പ്രദക്ഷിണത്തിൽ ഇളക്കത്താലി കോലത്തിൽ കണ്ണന്റെ പൊൻതിടമ്പ് കൊമ്പൻ ഇന്ദ്രസെൻ ശിരസ്സിലേക്ക് ഏറ്റുവാങ്ങി.  
പുലർച്ചെ ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് രണ്ട് ഓണപ്പുടവകൾ സമർപ്പിച്ചതോടെ ഓണാഘോഷം തുടങ്ങി.  
രാവിലെ ഒൻപതിന് തുടങ്ങിയ തിരുവോണസദ്യ ഉച്ചതിരിഞ്ഞ് മൂന്നുവരെ
നീണ്ടു. പതിനയ്യായിരത്തോളം ഭക്തർ പങ്കെടുത്തു.