ധർമടം: സർവകലാശാലാ ഇന്റർ കോളേജിയറ്റ് ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഗവ. ബ്രണ്ണൻ കോളേജും എസ്.എൻ. കോളേജും ചാമ്പ്യൻമാരായി. ജിംനാസ്റ്റിക്സ് വനിതാവിഭാഗത്തിൽ ബ്രണ്ണൻ കോളേജ് ചാമ്പ്യൻമാരായപ്പോൾ രണ്ടാംസ്ഥാനം എസ്.എൻ. കോളേജ് കരസ്ഥമാക്കി. പുരുഷവിഭാഗത്തിൽ എസ്.എൻ. കോളേജ് ചാമ്പ്യൻമാരായി. ബ്രണ്ണൻ കോളേജ് രണ്ടാംസ്ഥാനം നേടി. ഡോൺ ബോസ്കോ കോളേജ്, അങ്ങാടിക്കടവ് രണ്ട് വിഭാഗങ്ങളിലും മൂന്നാംസ്ഥാനം നേടി. സമ്മാനദാനച്ചടങ്ങിൽ സായി തലശ്ശേരി സെന്റർ ഇൻ ചാർജ് ഡോ. എൻ.ബി.സുരേഷ്, സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ഡോ. അജയകുമാർ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഡോ. കെ.പി.പ്രശോഭിത്ത് സംസാരിച്ചു.