രാജപുരം: നാലുദിവസമായി നടക്കുന്ന രാജപുരം ബൈബിൾ കൺവെൻഷനിൽ പങ്കെടുക്കാനൊഴുകിയെത്തിയത് പതിനായിരങ്ങൾ.
മലയോരത്തെ കുടിയേറ്റകേന്ദ്രത്തിലെ വിശ്വാസി സമൂഹത്തിന് പുതിയ ആത്മീയ ഉൗർജം പകർന്ന കൺവെൻഷൻ വ്യാഴാഴ്ച സമാപിക്കും.
കൺവെൻഷന്റെ ഭാഗമായി ബുധനാഴ്ച രാത്രി വിദ്യാർഥികൾക്കായി നടത്തിയ പ്രത്യേക പ്രാർഥനയിലും വചനപ്രഘോഷണത്തിലും നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു.  
ദിവ്യബലി ചടങ്ങുകൾക്ക് ഫാ. റെജി മുട്ടത്തിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ. റെജി തണ്ടാശേരി, ഫാ. ജോയി ഊന്നുകല്ലേൽ എന്നിവർ സഹകാർമികരായിരുന്നു.
വ്യാഴാഴ്ച കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തയും കെ.സി.ബി.സി. സെക്രട്ടറി ജനറലുമായ മാർ മാത്യു മൂലക്കാട്ട് ദിവ്യബലി ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. രാജപുരം ഫൊറോന വികാരി ഫാ. ഷാജി വടക്കേതൊട്ടി, പനത്തടി ഫൊറോന വികാരി ഫാ. തോമസ് പട്ടാം
കുളം എന്നിവർ സഹ കാർമികരായിരിക്കും.  
   രാത്രി 9.30-നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെയാണ് കൺവെൻഷന് സമാപനം. രാജപുരം, പനത്തടി ഫൊറോനാ ദേവാലയങ്ങളുടെ നേതൃത്വത്തിൽ 24-നാണ് കൺവെൻഷന് തുടക്കമായത്.
തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് കൺവെൻഷൻ നയിക്കുന്നത്.