കണ്ണവം യു.പി.സ്കൂളിലെ മുഴുവൻ കുട്ടികളെയും സൈക്കിൾ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൈക്കിൾ പരിശീലനക്കളരി ആരംഭിച്ചു. കണ്ണവം എസ്.ഐ. കെ.വി.ഗണേശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ് ക്ലബിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ, കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യപ്രവർത്തനത്തിന്റെ ഭാഗമായി ആദ്യപടിയെന്ന നിലയിൽ യു.പി.വിഭാഗത്തിലെ കുട്ടികൾക്കാണ് ഇപ്പോൾ പരിശീലനം ആരംഭിച്ചത്. മുഴുവൻ കുട്ടികളും സൈക്കിളോടിച്ച് സ്കൂളിൽ വരിക എന്നതാണ് ലക്ഷ്യം.
     ചടങ്ങിന് പി.ടി.എ. പ്രസിഡന്റ്‌ വി.ഹരീന്ദ്രൻ അധ്യക്ഷനായി.
പ്രഥമാധ്യാപിക ജി.എൻ.ശൈലജ, സ്കൂൾ മാനേജർ എ.ടി.അലി ഹാജി, സ്റ്റാഫ് സെക്രട്ടറി സജീവൻ, സീഡ് കോ ഓർഡിനേറ്റർ ടി.റംഷാദ്,  കെ.പി.അഖീഷ്, സീഡ് കൺവീനർ റിയാഫാത്തിമ, മുൻ പി.ടി.എ. പ്രസി.സി.ജനാർദ്ദനൻ തുടങ്ങിയവർ സംസാരിച്ചു.