മാന്യ  ജ്ഞാനോദയ എ. എസ്. ബി. സ്കൂളിലെ സീഡ് ക്ലബ്ബിന്റെ പുനരുപയോഗദിനം  പ്രവൃത്തി പരിചയ അധ്യാപിക ഷീന മാത്യു  ഉദ്ഘാടനം ചെയ്തു. കടലാസ്‌, കടലാസ്‌ പ്ലേറ്റ് , ഗ്ലാസ് എന്നിവ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമിച്ചു. കടലാസ്‌പേന ഉണ്ടാക്കാനും പരിശീലിച്ചു. പ്രഥമാധ്യാപകൻ എം.ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. സ്റ്റാഫ് സെക്രട്ടറി കെ.രജു, സീഡ് കോ ഓർഡിനേറ്റർ പി.വി.പ്രദീപ്, ക്യാപ്റ്റൻ നയന, റിപ്പോർട്ടർ പി.വി.ദേവനന്ദ, ദീക്ഷിത , പ്രേമ, സാവിത്രി എന്നിവർ നേതൃത്വം നൽകി.