പഴയ ജീൻസ്‌ പാന്റ്‌സ്‌ വീട്ടിലുണ്ടോ? വിഷമിക്കേണ്ട, പാകത്തിൽ മുറിച്ച്‌ അതൊരു പൂച്ചട്ടിയാാക്കിമാറ്റാമെന്ന്‌ കീഴൂരിലെ കുട്ടികൾ. പുനരുപയോഗദിനത്തിലാണ്‌ കീഴൂർ ഗവ. ഫിഷറീസ് യു.പി.സ്കൂളിലെ സീഡംഗങ്ങൾ പാന്റ്‌സ്‌ കൊണ്ട്‌ പൂച്ചട്ടി തീർത്തത്‌.
    പഴയ ജീൻസ് പാന്റ്സ് ശേഖരിച്ച് പാകത്തിൽ മുറിച്ചെടുത്ത് മണൽ നിറച്ച് പൂച്ചെടികൾ നടുകയായിരുന്നു. തയ്യൽക്കടയിൽനിന്ന് ശേഖരിച്ച പാഴ്‌ത്തുണിയുപയോഗിച്ച് എല്ലാ ക്ലാസിലേക്കും ഡസ്റ്ററുകളും ചവിട്ടിയും നിർമിച്ചു. പുനരുപയോഗ ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടികൾക്ക് സ്കൂൾ പ്രഥമാധ്യാപകൻ എം.നാരായണൻ, സീഡ് കോ ഓർഡിനേറ്റർ കെ.വി.രജിത, വർക്ക് എക്സ്പീരിയൻസ് അധ്യാപിക കെ.ബിന്ദു, എം. ശ്രുതി എന്നിവർ നേതൃത്വം നൽകി.