ചെക്യാട്ടുകാവ് ധർമശാസ്താ-വിഷ്ണുക്ഷേത്രങ്ങളോടു ചേർന്ന് നിർമിക്കുന്ന ഊട്ടുപുരയുടെ പ്രവൃത്തി പൂർത്തീകരണവുമായി ബന്ധപ്പെട്ട് ലക്ഷാർച്ചന നടത്തി. മുടങ്ങിക്കിടക്കുന്ന ഊട്ടുപുര നിർമാണത്തിന് ഇനിയും ലക്ഷങ്ങൾ ചെലവഴിക്കണം. ഇതിനായാണ് വിഷ്ണു ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ചടങ്ങുകൾ നടത്തിയത്. തുടർന്ന് അന്നദാനവും നടത്തി. കുറഞ്ഞ നിരക്കിൽ വിവാഹം, മറ്റു പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിനാണ് ക്ഷേത്രം ഊട്ടുപുര നിർമിക്കുന്നത്.