സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്നവർക്ക് വിഷരഹിത പച്ചക്കറി വിഭവങ്ങൾ വിളയിച്ചെടുത്ത് ഏറ്റുകുടുക്ക എ.യു.പി.സ്കൂളിലെ സീഡ് വിദ്യാർഥികൾ. 
സ്കൂൾവളപ്പിലെ 50 സെന്റ് സ്ഥലത്താണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിഷമില്ലാത്ത കൃഷിയൊരുക്കിയത്. വെള്ളരി, ചേന, മത്തൻ, പയർ, ഞരമ്പൻ, പടവലം, പാവയ്ക്ക, കോവയ്ക്ക തുടങ്ങിയ പച്ചക്കറി ഇനങ്ങളാണ് കൃഷിചെയ്തത്. 
സംസ്ഥാന സ്കൂൾ കലോത്സവത്തിന് നഞ്ചില്ലാത്ത ഊണൊരുക്കാൻ ഈ പച്ചക്കറി ഉപയോഗിക്കും.

തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ ബാലചന്ദ്രൻ മഠത്തിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. 
പ്രഥമാധ്യാപിക സി.ശ്രീലത അധ്യക്ഷത വഹിച്ചു. മാത്തിൽ കൃഷി ഓഫീസർ കെ.പി.രസ്ന, കാങ്കോൽ-ആലപ്പടമ്പ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.ബാലകേശവൻ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.വി.സുനിൽകുമാർ, ഏറ്റുകുടുക്ക എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പി.ശശിധരൻ, സെക്രട്ടറി കെ.സുകുമാരൻ, ഡയറക്ടർ ടി.വിജയൻ, സ്കൂൾ മാനേജർ ടി.തമ്പാൻ, മദർ പി.ടി.എ പ്രസിഡന്റ് കെ.സുലോചന, സീഡ് കോ ഓർഡിനേറ്റർ കെ.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു