കണ്ണൂർ: കച്ചവടമല്ല കല്യാണം എന്ന സമൂഹ കൂട്ടായ്മയുടെ സംസ്ഥാനതല കൺവെൻഷൻ പത്തനാപുരം ഗാന്ധി ഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ ഉദ്ഘടനം ചെയ്തു. കച്ചടവമല്ല കല്യാണം കൂട്ടായ്മയുടെ സംസ്ഥാന കോഡിനേറ്റർ പവിത്രൻ  പരിപാടിയിൽ അധ്യക്ഷത വഹിച്ചു.

അഭിഭാഷക ദമ്പതിമാരായ അനു ബാലകൃഷ്ണനും വിഷ്ണുവും സ്ത്രീധനത്തിരെ യുവാക്കൾ എടുക്കേണ്ട നിലപാടുകളെക്കുറിച്ചും അതോടൊപ്പം നിയമ സഹായത്തെക്കുറിച്ചും വിശദീകരിച്ചു. അഭിഭാഷക സുജാത വർമ്മ സ്വാഗതവും ഷീബ നന്ദിയും പറഞ്ഞു. പരിപാടിയിൽ ആനന്ദ ജ്യോതി ടീച്ചർ അവതാരികയായി.