ഞാളെ നാട്ടില് കലോത്സവം ബന്നാല്‍ എങ്ങനെ വെരാണ്ടാരിക്കും..?

പന്ത്രണ്ട് പേരുണ്ട് അവര്‍, സെറിബ്രല്‍ പാള്‍സി, പക്ഷാഘാതം, ഓട്ടിസം തുടങ്ങി പലതരം രോഗാവശതകളാല്‍ ബുദ്ധിമുട്ടുന്നവര്‍. രോഗം മൂലംവീടിന്റെ ചുമരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടവര്‍, ആഘോഷങ്ങളിലോ പരിപാടികളിലോ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും അത് സാധിക്കാത്തവര്‍.. പക്ഷെ കലാമാമാങ്കം കാഞ്ഞങ്ങാട് എത്തുമ്പോള്‍ അവശതകളെ മറന്ന് അവര്‍ കലോത്സവം കാണാനെത്തി. കലയും കാഴ്ചകളും കണ്‍നിറയെ കണ്ട് മനംനിറച്ച് മടങ്ങി. കാസര്‍ഗോഡ് കോട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന അക്കര ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പന്ത്രണ്ടോളം രോഗികളുമായി വളണ്ടിയര്‍മാര്‍ കലോത്സത്തിന്റെ നാടകവേദിയായ വെള്ളിക്കോത്ത് എം.പി.എസ്.ജി.വി.എച്ച്.എസ്.എസിലെത്തിയത്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented