ഞാനൊക്കെ പഠിക്കുമ്പോള്... അന്ന് ഞാന്, മോത്തിലാല്, താന്തിയാത്തോപ്പി, വല്ലഭായി ഞങ്ങളൊരുമിച്ച് ഒരു സ്‌കൂളിലാ... ഞാനാണെങ്കില് എല്ലാവിധ കലാരൂപങ്ങളും നിയ്ക്കറിയാം. ഓട്ടന്‍തുള്ളല്, കഥകളി, അതുപോലെ ഒപ്പന, കോല്‍ക്കളി, മിമിക്രി, മോണോആക്ട് എല്ലാവിധ പരിപാടീം നിക്ക് ഒറ്റയ്ക്കറിയാം. ഒരീസം ഓര് പറഞ്ഞ്, ഇത് ഇമ്പളെ മുമ്പില് അങ്ങോട്ടു അവതരിപ്പിച്ചോണ്ട് കാര്യല്ലല്ലോന്ന്, ഇതിനൊക്കെ ഒരു വേദി വേണല്ലോന്ന്. അപ്പൊ അത് ശരിയാന്ന് നിക്കും തോന്നി.

ഇനിക്ക് പെട്ടൊന്നൊരു ഐഡിയ അങ്ങട്ട് തോന്നി. ഞാമ്പറഞ്ഞു... ഇതൊമ്പെക്കാടെ ഒരു മത്സരാക്കി അവതരിപ്പിച്ചാലോന്ന്... അതിന് മ്മക്ക് ഒരു സ്റ്റേജ് വേണം. പിന്നെ എല്ലാ ഐറ്റവും എനിക്കറിയാന്നോണ്ട് എല്ലാത്തിന്റേം ജഡ്ജ് ഞാന്‍ തന്ന്യാ. ഞാനവതരിപ്പിക്കുമ്പോ ഒന്ന് മാറിത്തന്നാ മതി.

അങ്ങനൊക്കെപ്പാടെ ഒരീസം വേദിണ്ടാക്കി.

അങ്ങനെ ഒരു ബല്യപരിപാടിയായി രൂപീകരിച്ചു. സംഭവൊക്കെ രൂപീകരിച്ചപ്പോള്‍ പേര് വേണ്ടേ.. എല്ലാവിധം കലകളും കൂടിച്ചേരുന്ന സാധനല്ലേ.. അതോണ്ട് കലോത്സവംന്ന് പേരിടാന്ന്... അങ്ങനെ എല്ലാരും ഞെട്ടിപ്പോയി ഞാനിങ്ങനെ ഒരു പേരിട്ടപ്പോ.. എല്ലാരും പറഞ്ഞ് ഗംഭീരായീണ്ട് ന്ന്. അങ്ങനാണ് ഈ കലോത്സവംണ്ടാവ്ന്നത്. ''

കണാരന്‍ പറയുന്ന ബാക്കി കഥ കണ്ടുനോക്കൂ 

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Jalian Kanaran claims he invented Kalolsavam, Kalolsavam 2019