കാഞ്ഞങ്ങാട്: ഏതൊരു മത്സരങ്ങളിലും പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനം നല്‍കുന്നതില്‍ വലിയ അത്ഭുതമില്ല. എന്നാല്‍ മത്സരത്തിന് വേദിയില്‍ കയറുമുമ്പെ സമ്മാനം കൈയിലെത്തുന്നത് പുതുമയുള്ള കാര്യമാണ്. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന എല്ലാ കുട്ടികള്‍ക്കും സമ്മാനം മത്സരത്തിന് മുമ്പേ തന്നെ ലഭിക്കും.

രജിസ്ട്രേഷന്‍ സമയത്ത് തന്നെ പങ്കാളിത്ത മികവിനായി സമ്മാനം നല്‍കി കുട്ടികളെ വരവേല്‍കുകയാണ് ഈ വര്‍ഷത്തെ കലോത്സവ ട്രോഫി കമ്മിറ്റി. പന്ത്രണ്ടായിരത്തോളം ചെറു ട്രോഫികള്‍ ഇതിനായി ഇത്തവണ കലോത്സവ ട്രോഫി കമ്മിറ്റി ഓഫീസിലെത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുതല്‍ തന്നെ രജിസ്ട്രേഷനെത്തിയ കുട്ടികള്‍ക്ക് ട്രോഫികള്‍ കൈമാറി തുടങ്ങി. ഏത് സമയത്തും ഇവിടെയെത്തി മത്സരാര്‍ഥികള്‍ക്ക് ട്രോഫി കൈപറ്റാം.

ഓവറോള്‍ ചാമ്പ്യന്‍മാര്‍ക്കുള്ള സ്വര്‍ണ കപ്പ് ഉള്‍പ്പെടെയുള്ള എല്ലാ കിരീടങ്ങളും പ്രധാന വേദിക്ക് മുന്നില്‍ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശനത്തിനുണ്ട്. കാസര്‍കോട്ടെ ജനങ്ങള്‍ ആദ്യദിനം മുതലെ കലോത്സവം

Content Highlights: trophy for all contestants in state school kalolsavam