കാഞ്ഞങ്ങാട്: പ്രധാന മത്സരങ്ങളുടെ ഫലങ്ങള്‍ വന്നുകൊണ്ടിരിക്കേ സ്വര്‍ണക്കപ്പില്‍ മുത്തമിടാന്‍ മത്സരം മുറുകുന്നു. അവസാന കണക്കുകള്‍ പ്രകാരം 828 പോയിന്റുമായി കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പമാണ്.
ഗ്ലാമര്‍ മത്സരയിനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, കേരളനടനം, ഒപ്പന, മാര്‍ഗം കളി തുടങ്ങിയവയൊക്കെ മൂന്നാം ദിവസമായ ശനിയാഴ്ചയാണ്. ഈ ഫലങ്ങള്‍ കാത്തിരിക്കുകയാണ് എല്ലാ ജില്ലക്കാരും.
മൂന്നാം സ്ഥാനത്ത് 825 പോയിന്റുമായി പാലക്കാടുണ്ട്. 819 പോയിന്റുമായി തൃശ്ശൂരും 787 പോയിന്റുമായി എറണാകുളവും തൊട്ടുപിന്നാലെയുണ്ട്.
കേരള സ്കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content highlight: State School Kalolsavam last point update