കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ വേദികളുടെ പേര് പ്രഖ്യാപിച്ചു. 30 വേദികളാണ് ഉള്ളത്. ഇതില്‍ 28 വേദികളിലാണ് മത്സരം അരങ്ങേറുക. മറ്റു രണ്ടു വേദികളില്‍ വിവിധ പ്രദര്‍ശനങ്ങള്‍ നടക്കും.
ഐങ്ങോത്ത് ഗ്രൗണ്ടിലെ പ്രധാന വേദിക്ക് മഹാകവി പി.കുഞ്ഞിരാമന് നായരുടെ പേരാണ്. മറ്റു വേദികളുടെ പേരുകള്‍ ഇങ്ങനെ. ബ്രാക്കറ്റില്‍ വേദികളുടെ നമ്പറും സ്ഥലവും)
മഹാകവി കുട്ടമത്ത് (രണ്ട്, കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ടി.എസ്.തിരുമുമ്പ് (മൂന്ന്, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാള്‍), ടി.ഉബൈദ് (നാല്, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), രസികശിരോമണി കോമന്നായര് (അഞ്ച്, നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), വിദ്വാന് പി.കേളുനായര്‍(ആറ്, വെള്ളിക്കോത്ത് മഹാകവി പി.കുഞ്ഞിരാമന്‍നായര്‍ സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍), ചന്ദ്രഗിരി അമ്പു (ഏഴ്, എസ്.എസ്.കലാമന്ദിരം, മേലാങ്കോട്), എ.സി.കണ്ണന് നായര്‍ (എട്ട്, എ.സി.കണ്ണന് നായര്‍ സ്മാരക യു.പി. സ്കൂള്‍, മേലാങ്കോട്ട്), മലബാര്‍ വി.രാമന് നായര്‍ (ഒന്‍പത്, ചിന്മയ വിദ്യാലയം ഓഡിറ്റോറിയം, അതിയാമ്പൂര്), രാഷ്ട്രകവി ഗോവിന്ദപൈ (10, അതിയാമ്പൂര് ശ്രീലക്ഷ്മി ഓഡിറ്റോറിയം), കെ.മാധവന് (11, ഹൊസ്ദുര്‍ഗ് ലിറ്റില്‍ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍), കണ്ണന് പാട്ടാളി (12, പടന്നക്കാട് കാര്‍ഷിക കോളേജ്), കയ്യാര്‍ കിഞ്ഞണ്ണറായി (13, പടന്നക്കാട് കാര്‍ഷിക കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയം), കൂര്മല് എഴുത്തച്ഛന് (14, മന്യോട്ട് കാവ്, പാലാഴി ഓഡിറ്റോറിയം), പാലാ ഭാസ്കര ഭാഗവതര്‍ (15, പടന്നക്കാട് ബേക്കല്ക്ലബ് ഓഡിറ്റോറിയം-1), ഗുരു ചന്തു പണിക്കര്‍ (16, പടന്നക്കാട് ബേക്കല്‍ ക്ലബ് ഓഡിറ്റോറിയം-2), സി.രാഘവന്മാസ്റ്റര് (17, പടന്നക്കാട് സ്റ്റെല്ല മേരീസ് സ്കൂള്‍), വയലില്‍ കുഞ്ഞിരാമ പണിക്കര്‍ (18, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍), നര്‍ത്തകരത്നം കണ്ണന് പെരുവണ്ണാന് (19, പടന്നക്കാട് എസ്.എന്‍.എ.യു.പി. സ്കൂള്‍), കെ.എം.അഹമ്മദ് (20, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍-1), കണ്ണന് കേരള വര്മന് (21, ഇഖ്ബാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍-2), പി.സി.കാര്‍ത്യായനിക്കുട്ടിയമ്മ (22, കാഞ്ഞങ്ങാട് വ്യാപരഭവന് മുകളിലെ ഹാള്‍), പക്കീരന്‍ വൈദ്യര് (23, കാഞ്ഞങ്ങാട് വ്യാപാരഭവന് ഓഡിറ്റോറിയം), കെ.ടി.കുഞ്ഞിരാമന് നമ്പ്യാര്‍ (24, മരയ്ക്കാപ്പ് കടപ്പുറം, ഫിഷറീസ് ഗവ. ഹൈസ്കൂള്‍), ഗാന്ധി കൃഷ്ണന് നായര്‍ (25, കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍-1), ഗാന്ധി രാമന്നായര് (26, കാഞ്ഞങ്ങാട് സൗത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍-2), പാര്‍ഥിസുബ്ബ (27, കിഴക്കുംകര ചൈതന്യ ഓഡിറ്റോറിയം), ടി.കെ.ഭട്ടതിരി (28, കാഞ്ഞങ്ങാട് നിത്യാനന്ദ പോളിടെക്നിക് ഗ്രൗണ്ട്).
29-ാം വേദിയായ ബല്ല ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ദിശപ്രദര്ശനവും സെമിനാറും 30-ാം വേദിയായ അലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സാംസ്കാരിക പരിപാടിയും പ്രദര്‍ശനവും നടക്കും. പ്രോഗ്രാം ചാര്‍ട്ട് മുന്‍ എം.പി. പി.കരുണാകരനില്‍നിന്ന് മുന്‍ കലോത്സവ താരം ശ്രുതി ബി.ചന്ദ്രന് ഏറ്റുവാങ്ങി.
പ്രോഗ്രാംകമ്മിറ്റി വൈസ്ചെയര്‍മാന്‍ അഡ്വ. കെ.രാജ്മോഹന്‍ അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി.രമേശന്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി.പുഷ്പ, ഐ.ടി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.പി.രാജേഷ്, കാഞ്ഞങ്ങാട് ഡി.ഇ.ഒ. കെ.സരസ്വതി, പ്രോഗ്രാംകമ്മിറ്റി കണ്‍വീനര്‍ കെ.രാഘവന്, സി.ശാന്തകുമാരി, ദിലീപ്കുമാര് എന്നിവര്‍ സംസാരിച്ചു.