കാഞ്ഞങ്ങാട്: തകര്‍ത്ത് പെയ്ത മഴയിലാണ് അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവ സമാപന ചടങ്ങ് കാസര്‍കോട് നടന്നത്. ഈ മഴയ്ക്കിടയിലും മുഖ്യാതിഥിയായി വേദിയിലെത്തിയ രമേഷ് പിഷാരടി കാണികളെ കൈയിലെടുത്തു. ഇവിടെ വന്നിറങ്ങിയപ്പോള്‍ ഒരു സംഘാടകന്‍ മഴ പെയ്തതിന് എന്നോട് മാപ്പ് പറഞ്ഞു. മഴ പെയ്തതിന് മാപ്പ് പറയുന്ന ഒരാളെ ഞാന്‍ ആദ്യമായാണ് കാണുന്നത്. ഇതിനെല്ലാം വലിയൊരു മനസ്സ് വേണം, അത്രയധികം നാട്ടുകാര്‍ ഒത്തുചേര്‍ന്ന് നടന്ന കലോത്സവമാണിത് -പിഷാരടി പറഞ്ഞു.
കലോത്സവത്തിനെത്തിയ ഇത്രയധികം ആളുകളെ ഉള്‍ക്കൊള്ളുന്ന ലോഡ്ജുകളോ ഹോട്ടലുകളോ ഒന്നും ഇവിടെ ഇല്ലാതിരുന്നിട്ടും ഇവരെ ഉള്‍ക്കൊള്ളാന്‍ നാട്ടുകാര്‍ കാണിച്ച വലിയ മനസ്സ് കൊണ്ടാണ് കലോത്സവം ഗംഭീരമായതെന്നും പിഷാരടി കൂട്ടിച്ചേര്‍ത്തു.
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 951 പോയന്റൊടെയാണ് പാലക്കാട് തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം ചൂടിയത്. 949 പോയന്റോടെ കോഴിക്കോടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു. തൃശ്ശൂര്‍ മൂന്നാമതും. ഇനി അറുപത്തിയൊന്നാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലമാണ് ആതിഥേയത്വം വഹിക്കുന്നത്.
കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം, വായിക്കാം
SPECIAL COVERAGE
Content Highlights: ramesh pisharody on state school youth festival