kalolsavamകാഞ്ഞങ്ങാട്: ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം. വിവരങ്ങള്‍ എളുപ്പം ലഭ്യമാക്കാന്‍ 'പൂമരം' പോലുള്ള ആപ്പുകളുണ്ട് ഇത്തവണയും. പ്ലേസ്റ്റോറില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. റജിസ്ട്രേഷന്‍ മുതല്‍ ഫലംവരെയുള്ളവ തല്‍സമയം 'പൂമര'ത്തില്‍ ലഭ്യമാകുമെന്ന് പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ.രാഘവന്‍ പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി പ്രത്യേക ബ്ലോഗും ഒരുക്കി. വിലാസം: statekalolsavaksd.blogspot.com. മത്സരഫലങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും www.schoolkalosavam.in സന്ദര്‍ശിക്കാവുന്നതാണ്.

മത്സരത്തില്‍ പങ്കെടുക്കാനും വീക്ഷിക്കാനും ഗതാഗത കമ്മിറ്റി www.visikasaragod.in എന്ന വിലാസത്തില്‍ വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്. കലോത്സവം നടക്കുന്ന വേദികള്‍, അവിടെ എത്തുന്നതിനുളള വഴി തുടങ്ങിയവയാണ് സൈറ്റില്‍. പ്രോഗ്രാം കമ്മിറ്റി കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ടൗണ്‍ഹാള്‍, ഐങ്ങോത്ത്, ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഡിജിറ്റല്‍ വാളുകള്‍ സ്ഥാപിക്കുന്നുണ്ട്. പരിപാടികളുടെ തത്സമയ പ്രദര്‍ശനവും മത്സരഫലവും ജില്ലാ അടിസ്ഥാനത്തിലുള്ള പോയിന്റ്നിലയും അതില്‍ പ്രദര്‍ശിപ്പിക്കും.

Content Highlights: Poomaram Mobile application