ടുത്ത വര്‍ഷം കൊല്ലത്തേക്കും പാലക്കാട്ടുകാര്‍തന്നെ കപ്പുകൊണ്ടുവരും. 12 വര്‍ഷത്തിനുശേഷം ആലപ്പുഴയില്‍ പാലക്കാടിന്റെ കലാകൗമാരം മുത്തമിട്ട സ്വര്‍ണക്കപ്പ് കാഞ്ഞങ്ങാട്ടുവെച്ചും പാലക്കാട് തന്നെ വാനിലേക്കുയര്‍ത്തി. കണ്ണൂരില്‍ നടന്ന കായികോത്സവ കിരീടവും ചൂടിയ ജില്ലയ്ക്ക് ഇത് ഇരട്ടിമധുരം. പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം സ്‌കൂള്‍ ഒമ്പതാംതവണയും പോയിന്റ് നിലയില്‍ ഒന്നാമതെത്തി.

കല അക്ഷരാര്‍ഥത്തില്‍ ഉത്സവമായ നാലുദിനങ്ങളായിരുന്നു കാഞ്ഞങ്ങാട്ട്. ഇടുങ്ങിയ വഴികളുടെ ബുദ്ധിമുട്ട് നാട്ടുകാരുടെ ഹൃദയവിശാലതയില്‍ അലിഞ്ഞു. കനത്ത മഴ പെയ്ത സമാപനസമ്മേളനത്തിലും പതിനായിരക്കണക്കിന് പേരെ സാക്ഷിനിര്‍ത്തി 951 പോയിന്റ് നേടിയ പാലക്കാട് കിരീടം ഏറ്റുവാങ്ങി. മത്സരാര്‍ഥികള്‍ക്കൊപ്പം ആവേശം സദസ്സിലും നിറഞ്ഞുകവിഞ്ഞ അറുപതാമത് സ്‌കൂള്‍ കലോത്സവം ചരിത്രത്തിലേറ്റവും ജനപങ്കാളിത്തത്തിന്റെതായി.

പ്രളയപശ്ചാത്തലത്തില്‍ ആലപ്പുഴയില്‍ ആഘോഷമൊഴിവാക്കി നടന്ന കലോത്സവത്തില്‍ ജേതാക്കളായ പാലക്കാട് ഇക്കുറി പക്ഷേ, ആഘോഷത്തിന്റെ, ആവേശത്തിന്റെ കൊടുമുടിയില്‍ കപ്പ് ഏറ്റുവാങ്ങി.

2016-17 വര്‍ഷം കോഴിക്കോടുമായി കപ്പ് പങ്കിട്ട പാലക്കാട് സമീപവര്‍ഷങ്ങളിലെല്ലാം ആദ്യ സ്ഥാനങ്ങളിലുണ്ട്. ഹൈസ്‌കൂള്‍വിഭാഗത്തില്‍ 446, ഹയര്‍ സെക്കന്‍ഡറിവിഭാഗത്തില്‍ 505, എച്ച്.എസ്. അറബിക് കലോത്സവത്തില്‍ 95, എച്ച്.എസ്. സംസ്‌കൃത കലോത്സവത്തില്‍ 89 എന്നിങ്ങനെ പോയിന്റുകളാണ് പാലക്കാട് നേടിയത്. 161 പോയിന്റുമായി കലോത്സവം പൊതുവിഭാഗത്തില്‍ ഓവറോള്‍ ഒന്നാമതെത്തിയ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുകുലം സ്‌കൂളാണ് പാലക്കാടിന്റെ വിജയത്തിന് ചുക്കാന്‍പിടിച്ചത്. ഹൈസ്‌കൂള്‍വിഭാഗത്തില്‍ 73 പോയിന്റേടെ ഒന്നാമതാണ്. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 88 പോയിന്റോടെ രണ്ടാമതും. പാലക്കാട് കാണിക്കമാത സ്‌കൂള്‍, ഡി.എച്ച്.എസ്. നെല്ലിപ്പുഴ, എം.ഇ.ടി. സ്‌കൂള്‍ മണ്ണാര്‍ക്കാട്, പി.കെ.എം.ഒ.എച്ച്. സ്‌കൂള്‍ എടത്തനാട്ടുകര, ജി.എച്ച്.എസ്.എസ്. കാരാകുര്‍ശി തുടങ്ങിയ സ്‌കൂളുകളും നിര്‍ണായകമായി.

കേരള സ്‌കൂള്‍ കലോത്സവ വിശേഷങ്ങള്‍
കാണാം, കേള്‍ക്കാം,  വായിക്കാം
SPECIAL COVERAGE

Content Highlights: Palakkad retain the golden trophy Kerala State School Youth Festival 2019