സ്‌കൂള്‍ കലോത്സവത്തില്‍ ആര് കപ്പടിക്കും. കൊടിയിറങ്ങാന്‍ ഒരു പകല്‍ മാത്രം ബാക്കിനില്‍ക്കെ ഉത്തരം പറയുക എളുപ്പമല്ല. കോഴിക്കോടും കണ്ണൂരും പാലക്കാടും ഒപ്പത്തിനൊപ്പം. അവസാനദിനം 13 ഇനങ്ങള്‍ മാത്രം ബാക്കി. കോഴിക്കോട്, കണ്ണൂര്‍, പാലക്കാട്... ഇവരുടെ കുതിപ്പിന് പിന്നിലാരാണ്. ഒരു നോട്ടം ഇതാ...

കോഴിക്കോട് : സില്‍വര്‍ഹില്‍സ്, എച്ച്.എസ്. മേമുണ്ട, എച്ച്.എസ്. പേരാമ്പ്ര, എച്ച്.എസ്. തിരുവണ്ണൂര്‍, സെയ്ന്റ് ജോസഫ്സ് ബോയ്സ്, സെയ്ന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ എന്നീ സ്‌കൂളുകളാണ് പോയിന്റ് വേട്ടയില്‍ മുന്നില്‍. സില്‍വര്‍ ഹില്‍സാണ് ഏറെ നേട്ടമുണ്ടാക്കിയത്.

കണ്ണൂര്‍ സെയ്ന്റ് തെരേസാസ്, എച്ച്.എസ്. കടമ്പൂര്‍, സെയ്ന്റ് മൈക്കിള്‍സ്, എ.കെ.ജി.എസ്. സ്‌കൂള്‍, പെരളശ്ശേരി സ്‌കൂള്‍, മമ്പറം സ്‌കൂള്‍ എന്നിവര്‍ നേടിയ വിജയങ്ങളാണ് നേട്ടമുണ്ടാക്കിയത്. സെയ്ന്റ് തെരേസാസാണ് പോയിന്റില്‍ മുന്നിലുള്ളത്.

പാലക്കാട് സംസ്ഥാനത്തെ മികച്ച സ്‌കൂളാകാന്‍ ഏറെ മുന്നിലോടുന്ന ബി.എസ്.എസ്. ഗുരുകുലം സ്‌കൂളിന്റെ ചിറകിലേറിയാണ് പാലക്കാട് പറക്കുന്നത്. ടി.ആര്‍.കെ.എച്ച്.എസ്. വാണിയംകുളം, കാണിക്കമാതാ സ്‌കൂള്‍, പുളിയപറമ്പ് സ്‌കൂള്‍, ഒലവക്കോട് സെയ്ന്റ് തോമസ്, ചിറ്റൂര്‍ വി.എം.സി.ഇ.എം. സ്‌കൂള്‍, കൊപ്പം ജി.വി.എച്ച്.എസ്.എസ്., ശ്രീകൃഷ്ണപുരം എച്ച്.എസ്. എന്നിവരാണ് മറ്റ് മുന്‍നിരക്കാര്‍.

Content Highlights: Kozhikode district leading Kerala State School Kalolsavam 2019