ലാകിരീടം പാലക്കാടില്‍നിന്ന് തിരിച്ചുപിടിക്കാനുള്ള കോഴിക്കോടന്‍ ശ്രമത്തിന് ഇത്തവണയും തിരിച്ചടി. അവസാന ഇനമായ ഇംഗ്ലീഷ് സ്‌കിറ്റില്‍ എ ഗ്രേഡ് നേടിയെങ്കിലും രണ്ട് പോയിന്റ് വ്യത്യാസത്തില്‍ സാമൂതിരിനാട്ടുകാരുടെ കിരീടസ്വപ്നം പാലക്കാടന്‍ കലാക്കോട്ടയില്‍ തട്ടിത്തകര്‍ന്നു. കലോത്സവത്തിന്റെ എല്ലാ ഇനങ്ങളിലും പങ്കെടുത്ത കോഴിക്കോടിന് 949 പോയിന്റേ നേടാനായുള്ളൂ. ഇത്തവണ 201 ഇനങ്ങളിലും മത്സരിക്കാനായി എച്ച്.എസ്. വിഭാഗത്തില്‍ 292, എച്ച്.എസ്.എസ്. വിഭാഗത്തില്‍ 301 എന്നിങ്ങനെ 593 മത്സരാര്‍ഥികളുമായാണ് ടീം കാഞ്ഞങ്ങാട്ടെത്തിയത്.

176 ഇനങ്ങളില്‍ എ ഗ്രേഡും 23 ബി ഗ്രേഡും രണ്ട് സി ഗ്രേഡും ഇവര്‍ നേടി. 25 ഇനങ്ങളില്‍ പിറകില്‍ പോയതാണ് കോഴിക്കോടിന്റെ കിരീടസ്വപ്നത്തിന് തിരിച്ചടിയായത്. ഇതില്‍ 23 ഇനങ്ങളിലും ഹയര്‍ അപ്പീലിന് പോയെങ്കിലും നാലെണ്ണത്തില്‍ മാത്രമാണ് ഗ്രേഡ് കൂട്ടിക്കിട്ടിയത്. അപ്പീലില്‍ മൂന്ന് ബി ഗ്രേഡുകള്‍ എ ഗ്രേഡായി. ഒരു സി ഗ്രേഡ് ബി ആയി ഉയര്‍ന്നു. ഡി.ഡി. ഇ.വി.പി. മിനി, ഡി.ഇ.ഒ. എന്‍. മുരളി എന്നിവരുടെ നേതൃത്വത്തില്‍ 15 അംഗ അധ്യാപകരാണ് കുട്ടികളുടെ കലാമികവിന് കരുത്തേകി ഒപ്പംവന്നത്.

Content Highlights: Kerala State School Youth Festival 2019 Kozhikode second position